
തിരുവനന്തപുരം: കെ.എസ്.ഇ.ബിയുടെ മൂലധന നിക്ഷേപ പദ്ധതി അംഗീകരിക്കുന്നതിനായി സമർപ്പിച്ച പരാതിയിൻമേലുള്ള രണ്ടാമത്തെ പൊതുതെളിവെടുപ്പ് 22ന് രാവിലെ പത്തിന് എറണാകുളം കളമശേരി പത്തടിപ്പാലം പി.ഡബ്ല്യു.ഡി റെസ്റ്റ്ഹൗസിൽ നടക്കുമെന്ന് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ അറിയിച്ചു. പങ്കെടുക്കുന്നതിന് 21ന് ഉച്ചയ്ക്ക് 12ന് മുൻപ് കത്തു മുഖേനയോ ഇമെയിൽ (kserc@erckerala.org) മുഖേനയോ പേരും വിശദവിവരങ്ങളും ഫോൺ നമ്പരും സെക്രട്ടറിയെ അറിയിക്കണം. പരാതി www.erckerala.org ൽ ലഭിക്കും.