
കിളിമാനൂർ: കാറും ബൈക്കും കൂട്ടിയിടിച്ച് ഇന്ധനം റോഡിലേക്ക് വീണു. തുടർന്ന് നിരവധി വാഹനങ്ങൾ തെന്നി വീഴുകയും ഗതാഗതക്കുരുക്ക് ഉണ്ടാവുകയും ചെയ്തു. കഴിഞ്ഞ ദിവസം രാവിലെ കിളിമാനൂർ പാപ്പാല ജംഗ്ഷനിലായിരുന്നു അപകടം. എതിർ ദിശയിൽ നിന്ന് വന്ന കാറും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് റോഡിൽ വീണ ഓയിലിൽ തെന്നി നിരവധി വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. വെഞ്ഞാറമൂട് ഫയർഫോഴ്‌സ് എത്തി റോഡ് ശുചീകരിച്ചാണ് സഞ്ചാരയോഗ്യമാക്കിയത്. അപകടത്തിൽ ആർക്കും പരിക്കില്ല.