
മലയിൻകീഴ് : ബൈക്ക് അപകടത്തിൽ കൊല്ലംകോണം പൊങ്ങിൻവിള സുഹൈൽ മനസിലിൽ ഷാജഹാന്റെ മകൻ മുഹമ്മദ് ഷിയാസ്(21) മരിച്ചു. വ്യാഴാഴ്ച വൈകിട്ട് 5.30 ഓടെ പേയാട്-പള്ളിമുക്ക് പെട്രോൾ പമ്പിന് മുന്നിലായിരുന്നു അപകടം. പമ്പിൽ നിന്ന് ബൈക്കിൽ പൊട്രോൾ അടിച്ച് ഇറങ്ങുന്നതിനിടെ ബസിൽ നിന്നിറങ്ങി റോഡ് ക്രോസ് ചെയ്ത് വരികയായിരുന്ന സ്ത്രീയുടെ ദേഹത്ത് ഇടിക്കാതിരിക്കാൻ ബൈക്ക് വെട്ടി ഒഴിക്കവെ അവരുടെ കൈയിൽ തട്ടി ബൈക്ക് നിയന്ത്രണം വിട്ട് റോഡിൽ തലയിടിച്ച് വീഴുകയായിരുന്നു. ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി 9.30 ഓടെ മരിച്ചു. റോഡിൽ തലയിടിച്ച് വീണ ശേഷം മറ്റൊരു വാഹനത്തിൽ ഇടിച്ചുവെന്നുമാണ് ബന്ധുക്കൾ പറയുന്നത്. സ്ത്രിയുടെ കൈയിൽ പരിക്കുണ്ട്. പേരൂർക്കട ടെക്സ്റ്റയിൽസിൽ സെയിൽസ്‌മാനാണ്. മുഹമ്മദ് ഷിയാസിന്റെ ബന്ധുവിന്റെ വിവാഹത്തോടനുബന്ധിച്ചുള്ള സ്വീകരണത്തിൽ പങ്കെടുക്കുന്നതിനിടെയാണ് പമ്പിലെത്തുന്നത്. വിളപ്പിൽശാല പൊലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. പള്ളിമുക്ക് ജുമാ മസ്ജിത്തിൽ കബറടക്കി. മാതാവ്: സജില. സഹോദരി : സഫ്നാസ്.