sanu

തിരുവനന്തപുരം: ശിവഗിരിയെ സംരക്ഷിക്കാർ കഴിയാത്ത എം.കെ. സാനു മാസ്റ്റർക്ക് യോഗ സംരക്ഷണ സമിതിയുമായി രംഗത്തു വരാൻ എന്ത് യോഗ്യതയാണുള്ളതെന്ന് ശിവഗിരി ആക്ഷൻ കൗൺസിൽ സ്ഥാപക നേതാവും, എസ്.എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറിയുമായ കെ.എ. ബാഹുലേയൻ പ്രസ്താവനയിൽ ചോദിച്ചു.

ശിവഗിരിയിൽ 1995 ൽ നടന്ന പൊലീസ് നരനായാട്ടിനെ ന്യായീകരിക്കുകയും, ഒത്താശ നൽകുകയും ചെയ്തയാളാണ് സാനു .വിശ്വഗുരുവിന്റെ മഹാസമാധി സ്ഥാനം സംരക്ഷിക്കാൻ തയ്യാറായവരെപ്പോലും തല്ലിച്ചതയ്ക്കാൻ കുട്ടുനിന്ന ആളാണ് എസ്.എൻ.ഡി.പി യോഗത്തെ സംരക്ഷിക്കാനെന്ന പേരിൽ രംഗത്തു വന്നിരിക്കുന്നതെന്നും ബാഹുലേയൻ പറഞ്ഞു.