
തിരുവനന്തപുരം: വിദ്യാഭ്യാസ കാര്യങ്ങളിലടക്കമുള്ള പോരായ്ക്കകളെപ്പറ്റി ക്രൈസ്തവ സഭകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ച നടത്തുമെന്ന് മിസോറാം ഗവർണർ പി.എസ്. ശ്രീധരൻ പിള്ള സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് ഉറപ്പ് നൽകി. തൈക്കാട് ഗസ്റ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്..
ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസത്തിന് സഭകൾക്ക് നൽകുന്ന കേന്ദ്ര വിഹിതത്തിൽ അനീതിയുണ്ടെങ്കിൽ പരിഹരിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്. ക്രൈസ്തവ പെൺകുട്ടികൾ ഐസിസ് സ്വാധീനത്തിൽപ്പെടുന്നതിനെക്കുറിച്ച് കർദിനാൾ ആശങ്ക അറിയിച്ചു.