
തിരുവനന്തപുരം: കുളിക്കാനിറങ്ങിയ ചുമട്ടുതൊഴിലാളി കുളത്തിൽ മുങ്ങിമരിച്ചു.കണ്ണമ്മൂല അറപ്പുര ലൈൻ പുത്തൻവീട്ടിൽ സുരേഷ് കുമാറാണ് (48) മരിച്ചത്. കുമാരപുരം ബർമ്മ റോഡിനടുത്തുള്ള പടിഞ്ഞാറ്റിൽ കുളത്തിലായിരുന്നു അപകടം.രാവിലെ 11.30 ഓടെ ലോറിയിൽ നിന്നും ലോഡ് ഇറക്കാനായി എത്തിയതായിരുന്നു സുരേഷ്.ജോലിക്കുശേഷം കുളത്തിൽ നീന്താനായി ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. നീന്തി കുളത്തിന്റെ മദ്ധ്യഭാഗത്തെത്തിയപ്പോൾ താഴ്ന്ന് പോവുകയായിരുന്നു.സമീപത്തുണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വിവരമറിഞ്ഞ് ചാക്ക ഫയർഫോഴ്സ് സ്ഥലത്തെത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. തുടർന്ന് ചെങ്കൽചൂളയിൽ നിന്ന് സ്‌കൂബ സംഘമെത്തി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ : ബിന്ദു, മക്കൾ : സുധീഷ്,സ്‌നേഹ.