
തിരുവനന്തപുരം: ബിരുദ കോഴ്ർസുകളുടെ ഓൺലൈൻ അഡ്മിഷനിൽ അപേക്ഷകരുടെ പാസ്‌വേർഡ് ദുരുപയോഗം ചെയ്ത് കൃത്രിമം നടത്തിയ ഐ.പി വിലാസങ്ങൾ കേരള സർവകലാശാലയുടെ കമ്പ്യൂട്ടർ സെന്റർ കണ്ടെത്തി. കുറ്റക്കാർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് രജിസ്ട്രാർ ഡി.ജി.പിക്കും സൈബർസെല്ലിനും പരാതി നൽകിയിട്ടുണ്ട്.
കൃത്രിമം ശ്രദ്ധയിൽ പെട്ട കോളേജുകളുടെ അഡ്മിഷൻ നടപടികൾ പരിശോധിക്കാൻ അതത് പ്രിൻസിപ്പൽമാരെയും അഡ്മിഷൻ ചുമതലയുള്ള ഉദ്യോഗസ്ഥരെയും രേഖകൾ സഹിതം വിളിച്ച് വരുത്തി പരിശോധിച്ചിട്ടുണ്ട്.