പരവൂർ: പുക്കുളം സുനാമി ഫ്ലാറ്റിൽ ഫ്ലാറ്റ് നമ്പർ 4ൽ ശിഹാബുദ്ദീൻ (54) മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. കുടുംബ വഴക്കാണ് കാരണമെന്നാണ് പൊലീസ് പറയുന്നത്. അയൽവാസികൾ മരണത്തിൽ സംശയം പ്രകടിപ്പിച്ചതിനാൽ സയന്റിഫിക് ഉദ്യോഗസ്ഥരും ഫിംഗർപ്രിന്റ് ഉദ്യോഗസ്ഥരും പരിശോധന നടത്തി. ഭാര്യ: അനീസ. രണ്ട് മക്കളുണ്ട്.