
സിൽക്ക് സ്മിതയുടെ ബയോപിക്കിൽ നായികയായി അഭിനയിക്കുന്നെന്ന വാർത്തകൾ നിഷേധിച്ച് നടി അനസൂയ ഭരദ്വാജ്. സിൽക്ക് സ്മിതയായി താൻ ഒരു ബയോപിക്കിലും അഭിനയിക്കുന്നില്ലെന്ന് താരം ട്വിറ്ററിൽ പ്രതികരിച്ചു.നേരത്തെ കെ.എസ്. മണികണ്ഠൻ സംവിധാനം ചെയ്യുന്ന 'അവൾ അപ്പടിതാൻ' എന്ന സിനിമയിൽ അനസൂയ സിൽക് സ്മിത ആവുന്നെന്നായിരുന്നു പ്രചരിച്ച വാർത്ത. കഴിഞ്ഞ ദിവസം അനസൂയ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രത്തിന് പിന്നാലെയാണ് വാർത്തകൾ പ്രചരിച്ചത്. ചിരഞ്ജീവിയുടെ ആചാര്യ, അല്ലു അർജുന്റെ ചിത്രം പുഷ്പ, രവി തേജയുടെ കിലാഡി എന്നീ ചിത്രങ്ങളിലാണ് അനസൂയ ഇപ്പോൾ അഭിനയിക്കുന്നത്. മുമ്പ് ഹിന്ദിയിൽ വിദ്യാബാലനെ നായികയാക്കി ഡേർട്ടി പിക്ച്ചർ എന്ന ചിത്രവും മലയാളത്തിൽ ക്ലൈമാക്സ് എന്ന ചിത്രവും സിൽക്കിന്റെ ജീവിത കഥ പറഞ്ഞ ചിത്രങ്ങളായിരുന്നു.