fran

കല്ലറ:സുരക്ഷാ വേലിയില്ലാത്ത ട്രാൻസ്‌ഫോർമർ അപകട ഭീഷണിയാകുന്നു.കല്ലറ-പാങ്ങോട് റോഡിൽ ശരവണ ജംഗ്ഷനുസമീപം ചെങ്കുത്തായ ഇറക്കം കഴിഞ്ഞ് കൊടുംവളവ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന സുരക്ഷാ വേലിയില്ലാതെ ട്രാൻസ്‌ഫോമർറാണ് അപകട ഭീഷണിയാകുന്നത്.വർഷങ്ങൾക്ക് മുമ്പ് വാഹനം ഇടിച്ചാണ് ട്രാൻസ്‌ഫോർമറിന്റെ മുൻവശത്തെ വേലി പോയത്.കൊടും വളവിലായതിനാൽ ഏതുനിമിഷവും അപകടം ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്. കല്ലറ ബിവറേജസ് കോർപറേഷന് മുന്നിൽ നിന്ന് തുടങ്ങുന്ന കുത്തിറക്കം കശുഅണ്ടി ഫാക്ടറിക്ക് സമീപമാണ് അവസാനിക്കുന്നത്. ഈ റോഡിലെ ഏറ്റവും ചെങ്കുത്തായ ഇറക്കത്തിലും കൊടും വളവിലുമായുള്ള ഭാഗത്താണ് ട്രാൻസ്‌ഫോർമറുള്ളത്. ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ളവ ഇവിടെ അപകടത്തിൽപ്പെടാറുണ്ട്.