photo

ചിറയിൻകീഴ്:ശാർക്കര കടകത്ത് ജെ.കെ നിവാസിൽ രമേശന്റെ വീട്ടിലെ കിണർ ഇക്കഴിഞ്ഞ ദിവസം വൈകിട്ട് ഇടിഞ്ഞു താണു. ശാർക്കര സ്വദേശി രതീഷ് കിണറ്റിലിറങ്ങി കിണർ വൃത്തിയാക്കി തിരിച്ച് കയറിയതിനുശേഷമാണ് അപകടം നടന്നത്.അതുകൊണ്ട് ആളപായം ഒഴിവായി. ആറു തൊടി ഉണ്ടായിരുന്ന കിണർ ഇടിഞ്ഞ്താണ് മുകളിലെത്തെ ഒരു തൊടി കിണർ മാത്രമായി അവശേഷിക്കുന്നു. കിണറിനു സമീപമുള്ള മണ്ണു കൂടി അടർന്നുവീണിട്ടുണ്ട്.ഉൾഭാഗത്ത് വലിയ ഗർത്തം രൂപപ്പെട്ടിട്ടുണ്ട്.