തിരുവനന്തപുരം: തലസ്ഥാനത്ത് കൊവിഡ് വ്യാപനം കുറഞ്ഞെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം രോഗികളുടെ എണ്ണം കൂടാൻ സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് പരിശോധന കർശനമാക്കി പൊലീസ്. തദ്ദേശ തിരഞ്ഞെടുപ്പിനെത്തുടർന്ന് പ്രചാരണത്തിനു മറ്റുമായി പല സ്ഥലങ്ങളിൽ ജനം കൂട്ടം കൂടിയിരുന്നു. പ്രചാരണരംഗം സജീവമായതോടെ സാമൂഹ്യ അകലം പോലും ആരും പാലിച്ചിരുന്നില്ല. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജനങ്ങൾ കൂടുതലായി അടുത്ത് ഇടപഴകിയതോടെ ഇനിയുള്ള രണ്ടാഴ്ചയ്ക്കിടെ രോഗികളുടെ എണ്ണത്തിൽ വർദ്ധനയുണ്ടായേക്കാമെന്നാണ് ആരോഗ്യ വകുപ്പിന്റെ അനുമാനം. ഇതിന്റെ അടിസ്ഥാനത്തിലാണ് നഗരത്തിൽ പൊലീസ് പരിശോധന ശക്തമാക്കാൻ തീരുമാനിച്ചത്.