കൊച്ചി: അസംഘടിതമേഖലകളിലെ മികച്ച തൊഴിലാളികൾക്കുള്ള അവാർഡ് നിബന്ധനകൾ സർക്കാർ പുന: പരിശോധിക്കണമെന്ന് കെ.കെ.എൻ.ടി.സി ആവശ്യപ്പെട്ടു. സ്മാർട്ട് ഫോൺ നമ്പർ, ഇമെയിൽ, സ്ഥിരം തൊഴിലുടമയുടെയും, യൂണിയന്റെയും സർട്ടിഫിക്കറ്റുകൾ എന്നിവയാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഈ രംഗത്ത് തൊഴിലെടുക്കുന്നവർക്ക് സ്മാർട്ട് ഫോൺ പോലും അപൂർവമാണ്. തീരുമാനം പുന:പരിശോധിക്കണമെന്നും സംസ്ഥാന ഭാരവാഹികളായ ജോസ് കപ്പിത്താൻപറമ്പിലും, സാംസൺ അറക്കലും ആവശ്യപ്പെട്ടു.