കൊച്ചി: പരിസ്ഥിതി ശാസത്രഞ്ജനും, ആൾ കേരള റിവർ പ്രൊട്ടക്ഷഷൻ കൗൺസിൽ സംസ്ഥാന ചെയർമാനുമായിരുന്ന പ്രൊഫ. സീതാരാമന്റെ വിയോഗത്തിൽ കേരള നദീസംരക്ഷണ സമതി അനുശോചിച്ചു. ടി.വി.രാജൻ, പ്രൊഫ. ഗോപാലകൃഷ്ണമൂർത്തി, ഏലൂർ ഗോപിനാഥ്, ടി.എൻ.പ്രതാപൻ, കലാധരൻ മറ്റപള്ളി, വേണുവാരിയത്ത്, സി.പി.നായർ, ടി.നാരായണൻ, പ്രൊഫ. ഷാജു തോമസ്, പ്രൊഫ.എസ്സ് രാമചന്ദ്രൻ, വി.എൻ ഗോപിനാഥപിള്ള, തമ്പി ജോൺസൺ, സുനിൽ മേനോൻ, ടി.എം സാജിതാ, ശ്രീനിവാസൻ എന്നിവർ അനുശോചിച്ചു. കഴിഞ്ഞ മാസം ആനക്കയം പദ്ധതിക്കെതിരെ വൈദ്യുതി ബോർഡാഫീസിന് മുന്നിൽ പ്രോട്ടോകോൾ പാലിച്ചു നടന്ന അദ്ദേഹം പങ്കെടുത്തിരുന്നെന്ന് ഏലൂർ ഗോപിനാഥ് പറഞ്ഞു.