mali

വെമ്പായം: മാലിന്യം നിറഞ്ഞ് വെമ്പായം ജംഗ്ഷനിലെ ബസ് സ്റ്റേഷൻ പരിസരം. കച്ചവട സ്ഥാപനങ്ങളിലെയും, കോഴിക്കടകളുടെയടക്കം മാലിന്യങ്ങളാണ് പ്ലാസ്റ്റിക് കവറുകളിൽ നിക്ഷേപിച്ച് ഇവിടെ കൊണ്ടിടുന്നത്. ഇത് കാരണം ബസ് കയറാൻ എത്തുന്നവരും പരിസരവാസികളും ഏറെ ബുദ്ധിമുട്ടനുഭവിക്കുകയാണ്. മാലിന്യം ഭക്ഷിക്കാൻ എത്തുന്ന തെരുവ് നായ്ക്കളും മറ്റൊരു തലവേദനയാകുന്നു.