തിരുവനന്തപുരം:ഭാരത് ഭവന്റെ നേതൃത്വത്തിൽ ഒരുക്കുന്ന ഡോ.കപിലവാത്സ്യായൻ പ്രഥമ ഇന്ത്യൻ ക്ലാസിക്കൽ നൃത്തോത്സവം ആറാം ദിവസത്തിലേക്ക്. അഞ്ചാം ദിനമായ ഇന്നലെ മഹാകവി രബീന്ദ്രനാഥ ടാഗോറിന്റെ രബീന്ദ്ര നൃത്തത്തിലെ സംഭാവനകളെക്കുറിച്ചുള്ള ഹ്രസ്വ ദൃശ്യവിവരണം,​ശാന്തിനികേതൻ വിശ്വഭാരതി സർവകലാശാലയിലെ പ്രൊഫസർ ഡോ.ശ്രുതി ബന്ധോപാദ്ധ്യായുടെ രബീന്ദ്ര നൃത്തം ഡെമോൺസ്‌ട്രേഷൻ,റിയ ചക്രബർത്തിയുടെ രബീന്ദ്രനൃത്തം, അർജുൻ.കെ.എസ്, ക്രിസ്മത്ത്, രഞ്ജിത ശ്രീനാഥ് എന്നിവരുടെ ഭാരതനാട്യം,​ ഡോ.ശാലിനി ഹരികുമാറും,ദൃശ്യ അനിലും അവതരിപ്പിച്ച മോഹിനിയാട്ടം,സദ്ധ്യാദേവിയുടെ മണിപ്പൂരി, പാർവതി മേനോൻ അവതരിപ്പിച്ച കുച്ചുപ്പുടി എന്നിവ അരങ്ങേറി. മണിപ്പൂരി നൃത്തത്തിനായി സമർപ്പിക്കുന്ന ആറാം ദിനത്തിൽ മണിപ്പൂരി നൃത്താചാര്യൻ ഗുരു വിപിൻ സിംഗിനെക്കുറിച്ചുള്ള ഹ്രസ്വ ദൃശ്യവിവരണവും,പ്രൊഫ.ഹേമന്ത് കുമാറിന്റെ ഡെമോൺസ്‌ട്രേഷനും,രേവതി വയലാർ,തീർത്ഥ പൊതുവാൾ,മഹാലക്ഷ്മി, ആരതി നായർ എന്നിവരുടെ ഭരതനാട്യാവതരണങ്ങളും, ആതിര ബാബുവിന്റെ കുച്ചുപ്പുടിയും,രചിത രവി,സുജാത നായരും ദിവ്യവാര്യരും ചേർന്നവതരിപ്പിക്കുന്ന മോഹിനിയാട്ടാവതരണങ്ങളും, ഹിജം അമിത ദേവിയും സംഘവും അവതരിപ്പിക്കുന്ന മണിപ്പൂരി നൃത്തവും നൃത്തോത്സവത്തിന് മിഴിവേകും.വൈകിട്ട് 7 മുതൽ 9 മണി വരെ സംപ്രേഷണം ചെയ്യുന്ന അവതരണങ്ങൾ ഭാരത് ഭവൻ ഫേസ്ബുക്ക് പേജിൽ കാണാം.