photo

ചിറയിൻകീഴ്:കൊവിഡിനെത്തുടർന്ന് നിർത്തി വെച്ചിരുന്ന കെ.എസ്.ആർ.ടി.സി ലോഫ്ലോർ ശാർക്കര ക്ഷേത്രം സർവീസ് പുനരാരംഭിച്ചു.നേരത്തെ രാവിലെ 5.50ന് ശാർക്കര ബൈപ്പാസ് ജംഗ്ഷനിൽ എത്തി 6ന് കിഴക്കേക്കോട്ടയിലേക്ക് ഒരു സർവീസ് മാത്രമാണ് ഉണ്ടായിരുന്നത്.ഇപ്പോൾ വൈകിട്ട് 5.50ന് ശാർക്കര ബൈപ്പാസ് ജംഗ്ഷനിലെത്തി 6ന് കിഴക്കേക്കോട്ടയിലേക്ക് ഒരു സർവീസ് കൂടി ആരംഭിച്ചിട്ടുണ്ട്.രാവിലെയും വൈകിട്ട് സർവീസ് നടത്തുന്നതുപോലെ ഉച്ചയ്ക്കും ശാർക്കര ബൈപ്പാസിൽ നിന്ന് ഒരു സർവീസ് നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.