
വക്കം: വക്കത്ത് അലഞ്ഞു തിരിഞ്ഞു നടക്കുന്ന തെരുവ് നായ്ക്കളുടെ ശല്ലം രൂക്ഷം. അടുത്തിടെ പത്രവിതരണക്കാരെയും, തൊഴിലുപ്പ്കാരെയും, പ്രഭാതസവാരിക്കാരെയും തെരുവ് നായ്ക്കൾ അക്രമിക്കുന്നത് പതിവാണ്. അലഞ്ഞു തിരിഞ്ഞു നടക്കുന്ന നായ്ക്കൾ മിക്കപ്പോഴും കൂട്ടത്തോടെയാണ് ആക്രമിക്കാനെത്തുന്നത്. അലഞ്ഞു തിരിഞ്ഞു നടക്കുന്ന നായ്ക്കളെ പിടികൂടുന്നതിനോ മറ്റുമുള്ള സംവിധാനം ഇപ്പോഴില്ല. അതിനാൽ തെരുവിൽ നായ്ക്കളുടെ എണ്ണവും കൂടി വരുന്നു. നായ്ക്കൾ കൂട്ടത്തോടെ സമീപത്തെ വീടുകളിൽ നിന്നും കോഴികളെയും, ആടുകളെയും കടിച്ച് കൊല്ലുന്ന സംഭവങ്ങളുമുണ്ട്. അടിയന്തരമായി ഇതിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.