
കരിവെള്ളൂർ: പ്രമുഖ തുള്ളൽ കലാകാരനും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന പരേതനായ കെ.ടി. കുമാരനാശാന്റെ ഭാര്യ തെക്കുമ്പാടൻ വീട്ടിൽ കാർത്ത്യായനി അമ്മ (90)നിര്യാതയായി. മക്കൾ: സുധികുമാർ (റിട്ട.ചീഫ് സേഫ്റ്റി എൻജിനീയർ, നാഷണൽ പവർ കോർപറേഷൻ), രത്നകുമാർ (തുള്ളൽ കലാകാരൻ), ശശികുമാർ (റിട്ട. എൻജിനീയർ, മുംബയ്), കോമളവല്ലി (മാവുങ്കാൽ), ഗോപകുമാർ (പ്രിൻസിപ്പൽ, ഡയറ്റ് എറണാകുളം). മരുമക്കൾ: രുഗ്മിണി (എളമ്പച്ചി), ശ്യാമള (ബിരിക്കുളം ), രാധ (നീലേശ്വരം), രാമകൃഷ്ണൻ (റിട്ട. പൊലീസ് മാവുങ്കാൽ), ലത (മാവുങ്കാൽ).