govt-holiday

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സർക്കാർ ഓഫീസുകൾക്ക് നൽകിയ ശനിയാഴ്ചത്തെ അവധി പിൻവലിക്കാൻ സാധ്യത. സ്കൂൾ തുറക്കുന്നതിനെപ്പറ്റി ചർച്ച ചെയ്യാൻ 17 ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ ഇക്കാര്യവും പരിഗണിക്കും.

ജനുവരി മുതൽ ശനി പ്രവൃത്തി ദിവസമാക്കാനാണ് നീക്കം.അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞ് കൊവിഡ് രോഗികളുടെ എണ്ണം കൂടുമോ എന്ന ആശങ്കയുണ്ട്. അതുകൂടി പരിഗണിച്ചാവും തീരുമാനമെടുക്കുക എന്നും സൂചനയുണ്ട്.