നാഗർകോവിൽ: നാഗർകോവിൽ എൽ.ഐ.സി ഓഫീസിൽ ഏജന്റ് ലിഫ്റ്റിന്റെ അടിയിൽ പെട്ട് മരിച്ചു. ഭൂതപ്പാണ്ടി, അഴകിയ പാണ്ടിപുരം സ്വദേശി കൃഷ്ണമൂർത്തി (66) ആണ് മരിച്ചത്.കഴിഞ്ഞദിവസം ഉച്ചയ്ക്ക് നാഗർകോവിൽ എൽ.ഐ.സി ഓഫീസിൽ എത്തിയ കൃഷ്ണമൂർത്തി തിരികെ വീട്ടിൽ എത്താത്തതിനെ തുടർന്ന് ബന്ധുക്കൾ ഓഫീസിലെത്തി അന്വേഷിച്ചപ്പോഴാണ് സംഭവമറിയുന്നത്. അപ്പോഴേക്കും കൃഷ്ണമൂർത്തി മരിച്ചിരുന്നു.എന്നാൽ എങ്ങനെയാണ് ഇയാൾ ലിഫ്റ്റിനടിയിൽപ്പെട്ടത് എന്നകാര്യം വ്യക്തമല്ല.