general

ബാലരാമപുരം:വാട്ടർ അതോറിട്ടി കരാർ തൊഴിലാളികളുടെ വേതനം വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് തൊഴിലാളികൾ നെയ്യാറ്റിൻകര ഡിവിഷൻ ഓഫീസിനു മുന്നിൽ ധർണ നടത്തി.സി.ഐ.ടി.യു ദേശീയ കൗൺസിൽ അംഗം വി.കേശവൻ കുട്ടി ഉദ്ഘാടനം ചെയ്തു.ജി.സജികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.എൻ.എസ്.ദിലീപ്,​അനീഷ് ചന്ദ്രൻ,​ സുരേഷ് കുമാർ,​മംഗലത്തുകോണം ഉദയൻ എന്നിവർ സംസാരിച്ചു.