
കോവളം: സംവരണ നിയമനങ്ങളിലും തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണത്തിലും പിന്നാക്ക സമുദായങ്ങൾ നേരിട്ട അനീതിയും അവഗണനയും കേരളകൗമുദിയിലൂടെ പുറത്ത്
കൊണ്ടുവന്ന ഡെപ്യൂട്ടി എഡിറ്റർ കെ.പ്രസന്നകുമാറിനെ എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് കോവളം യൂണിയന്റെ ആഭിമുഖ്യത്തിൽ അരുമാനൂരിലെ വസതിയിലെത്തി
ആദരിച്ചു.
യൂത്ത് മൂവ്മെന്റിന്റെ ഉപഹാരവും പൊന്നാടയും യോഗം കോവളം യൂണിയൻ സെക്രട്ടറി തോട്ടം പി. കാർത്തികേയൻ സമർപ്പിച്ചു. യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് മുല്ലൂർ വിനോദ്കുമാർ അദ്ധ്യക്ഷത വഹിച്ചു. യോഗം യൂണിയൻ കൗൺസിലർ സി. ഷാജിമോൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി അരുമാനൂർ ദിപു, യോഗം അരുമാനൂർ ശാഖ പ്രസിഡന്റ് കെ.ചന്ദ്രശേഖരൻ, സെക്രട്ടറി കൊടിയിൽ അശോകൻ, സൈബർസേന യൂണിയൻ വൈസ് ചെയർമാൻ അരുമാനൂർ സജീവ്, ജോയിന്റ് കൺവീനർ ദിലീപ്, യൂത്ത് മൂവ്മെന്റ് ഭാരവാഹികളായ മനു പനപ്പഴിഞ്ഞി, കണ്ണൻ കോട് രാജേഷ്, വിഥിൻ പെരിങ്ങമ്മല, വിഷ്ണു പുന്നമൂട് തുടങ്ങിയവർ സംസാരിച്ചു.