
ഹൈദരാബാദ്: ഹൈദരാബാദിന് സമീപം മരുന്ന് നിർമ്മാണ ഫാക്ടറിയിൽ ഉണ്ടായ സ്ഫോടനത്തെ തുടർന്നുണ്ടായ തീപിടിത്തത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ ബൊല്ലാറാമിലെ വ്യവസായ വികസന മേഖലയിലെ വിന്ധ്യ ഓർഗാനിക്‌സിൽ ഉച്ചയോടെയാണ് സ്‌ഫോടനമുണ്ടായത്. ഫാക്ടറിയിൽ നിർമ്മാണാവശ്യത്തിന് സൂക്ഷിച്ചിരുന്ന രാസലായനിക്ക് തീ പിടിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. രക്ഷാപ്രവർത്തനം തുടരുകയാണെന്നും തീ നിയന്ത്രണ വിധേയമായതായും പൊലീസ് പറഞ്ഞു. സംഭവസമയത്ത് ഫാക്ടറിയിലുണ്ടായിരുന്ന നൂറോളം പേർ രക്ഷപ്പെട്ടു. കൂടുതൽ പേർ കെട്ടിടത്തിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം.