
തിരുവനന്തപുരം: ഇൻറർ സിറ്റി,വഞ്ചിനാട് ഉൾപ്പെടെ അഞ്ച് ട്രെയിനുകൾ സ്പെഷ്യൽ ട്രെയിനുകൾ കൂടി. വഞ്ചിനാട് 14 മുതലും ഇൻറർ സിറ്റി 15 മുതലുമാണ്. തിരുവനന്തപുരത്ത് നിന്നുള്ള മംഗലാപുരം എക്സ്പ്രസ് 16ന് രാത്രി 8.50 മുതൽ ഓടിത്തുടങ്ങും. തിരുവനന്തപുരം- മധുര ട്രെയിൻ 26 മുതലും എറണാകുളം - കണ്ണൂർ ട്രെയിൻ 15 മുതലും സർവീസ് നടത്തും. സമയത്തിലും സ്റ്റോപ്പുകളിലും മാറ്റമില്ല. റിസർവ് ചെയ്തേ യാത്ര അനുവദിക്കൂ.