
തിരുവനന്തപുരം: വിഴിഞ്ഞത്ത് വീട്ടമ്മയെ ആക്രമിച്ച കേസിലെ പ്രതി പിടിയിലായി.കോട്ടുകാൽ പയറ്റുവിള പുലിയൂർക്കോണം തേരിവിള പുത്തൻ വീട്ടിൽ സജികുമാറിനെയാണ് (53) വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. കോട്ടുകാൽ പയറ്റുവിള പുലിയൂർക്കോണം തിരുവാതിരയിൽ ബിന്ദു പ്രിയദർശിനിയുടെ വീട്ടുനടയിൽ പ്രതി മദ്യപിച്ച് ചീത്ത വിളിച്ച് ബഹളമുണ്ടാക്കയതിന് പരാതി നൽകിയതിലുളള വിരോധത്തിലായിരുന്നു അക്രമണം. പരാതിക്കാരിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ചീത്ത വിളിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്.സ്ഥിരം മദ്യപാനിയായ പ്രതി നിരന്തരം വീട്ടുനടയിൽ ശല്യം ഉണ്ടാക്കിയതിനാലാണ് വീട്ടമ്മ പരാതി നൽകിയത്.ഒളിവിലായിരുന്ന പ്രതിയെ വിഴിഞ്ഞം എസ്.ഐ സജി.എസ്.എസ്, സി.പി.ഒമാരായ കൃഷ്ണകുമാർ, അജികുമാർ, സജൻ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.