
കിളിമാനൂർ: കേന്ദ്ര സർക്കാരിന്റെ കർഷക ദ്രോഹ ബില്ലിനെതിരെ സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എ.ഐ.വൈ എഫ് കിളിമാനൂരിൽ പന്തം കൊളുത്തി പ്രകടനം നടത്തി.പ്രതിഷേധയോഗം ജില്ലാ ജോയിന്റ് സെക്രട്ടറി ജി.എൽ.അജീഷ് ഉദ്ഘാടനം ചെയ്തു.രതീഷ് വല്ലൂർ അദ്ധ്യക്ഷത വഹിച്ചു.റഹീം നെല്ലിക്കാട്, ബി.അനീസ് എന്നിവർ സംസാരിച്ചു.അഡ്വ.നിസാർ,എസ്.സുജിത്ത്,സുഹൈൽ ചൂട്ടയിൽ,രതീഷ് കുമാർ,ജയേഷ് രാജൻ,തേജസ്,ആർ.സതീഷ്,സിദ്ധിഖ്എന്നിവർ നേതൃത്വം നൽകി.