agri

കിളിമാനൂർ: കേന്ദ്രസർക്കാരിന്റെ കർഷകദ്രോഹനയങ്ങൾക്കെതിരെ കർഷകർ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കിളിമാനൂർ പാപ്പാലയിൽ സി.പി.എം, കർഷകസംഘം, കർഷകതൊഴിലാളിയൂണിയൻ, ഡി.വൈ.എഫ്.ഐ എന്നിവ സംയുക്തമായി ഐക്യദാർഢ്യം സംഗമം സംഘടിപ്പിച്ചു. സി.പി.എം ഏരിയാ സെക്രട്ടറി എസ്. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബി. ജയതിലകൻ നായർ അദ്ധ്യക്ഷത വഹിച്ചു. എം. ഷാജഹാൻ, പി.ജി. മധു, എസ്. രഘുനാഥൻ, എസ്. യഹിയ, ജെ. ജിനേഷ് കിളിമാനൂർ, ജെ. അനിൽകുമാർ എന്നിവർ സംസാരിച്ചു. എസ്. പ്രദീപ്കുമാർ സ്വാഗതവും അജികുമാർ നന്ദിയും പറഞ്ഞു.