purogathi-vilayiruthunnu

കല്ലമ്പലം:കവലയൂർ ഗവ.എച്ച്.എസ്.എസിന്റെ വികസനത്തിൽ നിർണ്ണായക ചുവടുവയ്പ്പായി പുതിയ ബഹുനില മന്ദിരം പൂർത്തിയാകുന്നു.കൊവിഡ് കാലത്തും പണി തുടർന്നതിനാൽ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനം പൂർത്തിയായി.ഇനി ഇലക്ട്രിക്കൽ,പ്ലംബിംഗ്,ഫ്ലോറിംഗ്,പെയിന്റിംഗ് തുടങ്ങി ഫിനിഷിംഗ് ജോലികളാണ് അവശേഷിക്കുന്നത്.മൂന്നു മാസത്തിനുള്ളിൽ ഈ പണിരളും പൂർത്തിയാകും. 2021 മാർച്ച് അവസാനത്തോടെ വിദ്യാർത്ഥികൾക്കായി തുറന്നുകൊടുക്കാൻ ലക്ഷ്യമിട്ടാണ് പണി പുരോഗമിക്കുന്നത്.തീരദേശ വികസന ഫണ്ടിൽ നിന്ന് രണ്ടുകോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്.13 ക്ലാസ് മുറികൾ,സ്റ്റാഫ് റൂം,പ്രിൻസിപ്പൽ റൂം, ലാബ്,ലൈബ്രറി എന്നീ സൗകര്യങ്ങൾ കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്.എല്ലാ നിലകളിലും ശുചിമുറികളുമുണ്ട്.അഡ്വ.ബി.സത്യൻ എം.എൽ.എ കെട്ടിടം സന്ദർശിച്ച് നിർമ്മാണ പുരോഗതി വിലയിരുത്തി. പി.ടി.എ പ്രസിഡന്റ് വി.സുധീർ,മരാമത്ത് എ.ഇ.ഇ ജോൺ കെന്നത്ത് എന്നിവർ എം.എൽ.എയ്ക്കൊപ്പം ഉണ്ടായിരുന്നു.