lions-club

ചിറയിൻകീഴ്: ലയൺസ്‌ ഡിസ്ട്രിക്ട് ഗവർണ്ണർ ലയൺ വി. പരമേശ്വരൻ കുട്ടിയുടെ സന്ദർശനത്തിനോട് അനുബന്ധിച്ച് ചിറയിൻകീഴ് ലയൺസ്‌ ക്ലബ് സിന്ധു ബിജുകുമാർ, സിനി ഷാജു, ബിന്ദു സലിംകുമാർ എന്നിവർക്ക് ലയൺസ്‌ക്ലബ് അംഗത്വം നൽകി. ഡിസ്ട്രിക്ട് ക്യാബിനറ്റ് സെക്രട്ടറി ലയൺ ജെയിൻ. സി. ജോബ് അംഗത്വ അടയാളം നൽകി. ചാർട്ടർ ദിനത്തിൽ അംഗത്വം എടുത്ത ലയൺ ഷിയാസ് ഖാൻ ഇന്റർനാഷണലിനും അംഗത്വ സെർടിഫിക്കറ്റും ഡിസ്ട്രിക്ട് ഗവർണ്ണർ ലയൺ വി. പരമേശ്വരൻ കുട്ടി സമ്മാനിച്ചു. ക്ലബിന്റെ പ്രൊജക്റ്റ് ആയി നിർധന കുടുബത്തിൽ നിന്ന് കാൻസർ സെന്ററിൽ ചികിത്സ തുടരുന്ന കുട്ടിക്ക് സാമ്പത്തിക സഹായം നൽകി. ലയൺസ്‌ ക്ലബ് പ്രസിഡന്റ് ലയൺ ടി. ബിജുകുമാർ നേതൃത്വം നൽകിയ ചടങ്ങിൽ ഡിസ്ട്രിക്ട് പ്രഥമ വനിതാ ലയൺ ലക്ഷ്മി പി. കുട്ടി, ക്യാബിനറ്റ് ട്രെഷറർ ജോസഫ് യൂജിൻ, റീജിയൻ ചെയർപേഴ്സൺ ലയൺ വി. മുരളീധരൻ നായർ, സോൺ ചെയർപേഴ്സൺ ലയൺ ജനാർദനൻ നായർ, പ്രിനിസിപ്പാൾ സെക്രട്ടറി ആറ്റിങ്ങൽ പ്രകാശ്, ലയൺ ബി. അജയകുമാർ, ലയൺ പി. ശിവകുമാർ, ക്ലബ് സെക്രട്ടറി കെ. രാജശേഖരൻ നായർ, ലയൺ ജി. ചന്ദ്രബാബു, ലയൺ കെ.വി. ഷാജു , ലയൺ ഡോക്ടർ കെ.ആർ. ഗോപിനാഥൻ, ആർ. അനിൽകുമാർ, എഞ്ചിനീയർ ആർ.ആർ. ബിജു, എഞ്ചിനീയർ എസ്. ജയകുമാർ, ലയൺ കെ.എ. കുമാർ, ലയൺ ഡി. വിഭുകുമാർ എന്നിവർ പങ്കെടുത്തു.