service-voters

തിരുവനന്തപുരം: മലപ്പുറം, കോഴിക്കോട്, കാസർകോട്, കണ്ണൂർ ജില്ലകളിലെ രണ്ട് കോർപറേഷനുകളും 31മുനിസിപ്പാലിറ്റികളും ഉൾപ്പെടെ 6867വാർഡുകളിലേക്ക് ഇന്ന് അവസാനഘട്ട വോട്ടെടുപ്പ് നടക്കും. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. 4287597 പുരുഷന്മാരും 4687310 സ്ത്രീകളുമുൾപ്പെടെ 8974993 വോട്ടർമാരാണ് ഇന്ന് ബൂത്തുകളിലേക്കെത്തുന്നത്. ഇതിൽ 71906 പേർ കന്നി വോട്ടർമാരാണ്.

ആകെ10842 പോളിംഗ് ബൂത്തുകളൊരുക്കിയിട്ടുണ്ട്.

ഇന്ന് കൊവിഡ് സ്ഥിരീകരിക്കുന്നവർ ഡോക്ടറുടെ സർട്ടിഫിക്കറ്റ് സഹിതം വോട്ടർ ഐ.ഡിയുമായി പി.പി.ഇ കിറ്റ് ധരിച്ചെത്തിയാൽ വൈകിട്ട് 5 മുതൽ ആറുവരെയുള്ള സമയത്ത് വോട്ടിടാം.

ഇന്നത്തെ വോട്ടെടുപ്പോടെ സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പൂർത്തിയാകും. ആദ്യഘട്ടത്തിൽ 73.12ശതമാനവും രണ്ടാംഘട്ടത്തിൽ 76.78ശതമാനവുമായിരുന്നു പോളിംഗ്. 16നാണ് വോട്ടെണ്ണൽ.