rain

തിരുവനന്തപുരം:മൂന്നാംഘട്ട തദ്ദേശ തിരഞ്ഞെടുപ്പിലും മഴ ചതിക്കില്ലെന്ന് കാലാവസ്ഥാ വിദഗ്ദ്ധർ അറിയിച്ചു.

കോഴിക്കോട്,കാസർകോട്,കണ്ണൂർ,മലപ്പുറം ജില്ലകളിൽ പകൽ മഴയുണ്ടാകാൻ സാദ്ധ്യതയില്ല.

കോഴിക്കോടും കണ്ണൂരും വൈകിട്ട് ചാറ്റ.മഴയുണ്ടായേക്കാം.അതേസമയം 16 വരെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലുണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു. തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ട് ഘട്ടങ്ങളിലും സംസ്ഥാനത്ത് അനുകൂല കാലാവസ്ഥയായിരുന്നു.16നാണ് സംസ്ഥാനത്ത് വോട്ടെണ്ണൽ.