
തിരുവനന്തപുരം: ബിവറേജസ് ഔട്ട്‌ലെറ്റിലും കെ.ടി.ഡി.സിയിലും ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ സരിത നായർക്കെതിരെ വിശദമായ അന്വേഷണം വേണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.എസ്. ശബരീനാഥൻ എം.എൽ.എ ആവശ്യപ്പെട്ടു. തട്ടിപ്പിന് കൂട്ടുനിൽക്കുന്നത് പഞ്ചായത്തിലെ ഇടതുപക്ഷ സ്ഥാനാർത്ഥി അടക്കമുള്ള സി.പി.എം നേതാക്കളാണ്.
പി.എസ്.സി പരീക്ഷയെഴുതി ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ തൊഴിൽ തേടി കാത്തിരിക്കുമ്പോൾ ഈ സർക്കാരിന്റെ കീഴിൽ വൻ തൊഴിൽ തട്ടിപ്പാണ് സംസ്ഥാനത്ത് നടക്കുന്നത്. തൊഴിൽ തട്ടിപ്പുകൾക്കെതിരെ പ്രത്യേക അന്വഷണം നടത്തണമെന്നും ശബരീനാഥൻ ആവശ്യപ്പെട്ടു.