
ഫാം ജേണലിസത്തിന് തുടക്കമിട്ട വ്യക്തിത്വം: മുഖ്യമന്ത്രി പിണറായി വിജയൻ
മലയാളത്തിൽ ഫാം ജേർണലിസത്തിന് തുടക്കമിട്ട കാർഷികരംഗത്തെ വ്യക്തിത്വമായിരുന്നു കൃഷി ശാസ്ത്രജ്ഞനും കൃഷി വകുപ്പ് മുൻ ഡയറക്ടറുമായ ആർ. ഹേലി. ആകാശവാണിയിലെ വയലും വീടും, ദൂരദർശനിലെ നാട്ടിൻപുറം എന്നീ പരിപാടികൾക്ക് പിന്നിൽ പ്രവർത്തിച്ച ഹേലി കാർഷിക സംബന്ധിയായ നിരവധി ലേഖനങ്ങൾ ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും എഴുതി ശ്രദ്ധേയനായിരുന്നു.
കൃഷിയെ ജനകീയവത്കരിക്കാൻ പ്രയത്നിച്ച വ്യക്തി: രമേശ് ചെന്നിത്തല
ആർ. ഹേലി കൃഷിയെ ജനകീയവത്ക്കരിക്കാൻ പ്രയത്നിച്ച വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തിലൂടെ പ്രതിഭാധനനായ ഒരു കാർഷിക ശാസ്ത്രജ്ഞനെയാണ്‌കേരളത്തിന് നഷ്ടമായത്.
മന്ത്രി എ.സി. മൊയ്തീൻ അനുശോചിച്ചു
ആകാശവാണിയിലെ 'വയലും വീടും' ദൂരദർശനിലെ 'നൂറ് മേനിയുടെ കൊയ്ത്തുകാർ' എന്നീ പരിപാടികളിലൂടെ കേരളത്തിന് പരിചിതമായ വ്യക്തിത്വമാണ് ഹേലിയുടേത്.
നികത്താനാകാത്ത നഷ്ടം : കാനം
ആർ.ഹേലിയുടെ നിര്യാണം നികത്താനാകാത്ത നഷ്ടമാണ്.
സംസ്ഥാനത്തെ കാർഷിക രംഗം ആധുനികവത്കരിക്കുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് സുപ്രധാനമാണ്. ഇടതുപക്ഷ ചിന്താഗതിയുള്ള, ജനകീയനായ വ്യക്തിത്വത്തെയാണ് നഷ്ടമായത്.
നഷ്ടമായത് ജ്യേഷ്ഠ സഹോദരനെ: മന്ത്രി കടകംപള്ളി സുരേന്ദ്രൻ
കേരളത്തിലെ കാർഷിക വിപ്ലവത്തിന് പ്രധാന പങ്ക് വഹിച്ച വ്യക്തികളിൽ ഒരാളാണ് ആർ.ഹേലി. കഴിഞ്ഞ ആഴ്ച അദ്ദേഹത്തിന്റെ സഹോദരൻ ആർ. പ്രകാശത്തിന്റെ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കാൻ ഞാൻ പോയിരുന്നെങ്കിലും അദ്ദേഹത്തിന് അനാരോഗ്യം മൂലം എത്താത്തതിനാൽ കാണാൻ കഴിഞ്ഞില്ല.