
ആറ്റിങ്ങൽ: എസ്.എൻ.ഡി.പി യോഗം ആറ്റിങ്ങൾ യൂണിയനിലെ ഇടയ്ക്കോട് ശാഖയിലെ അദ്വൈത ദശകം മൈക്രോഫിനാൻസ് യൂണിറ്റ് 15-മത് വാർഷിക ആഘോഷം പൂവണത്തുംമൂട് കാർത്തിക ഭവനിൽ നടന്നു. ആറ്റിങ്ങൾ യൂണിയൻ പ്രസിഡന്റ് എസ്. ഗോകുൽദാസ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പ്രസന്ന ബാബു അദ്ധ്യക്ഷത വഹിച്ചു .യൂണിറ്റ് കൺവീനർ ബീന.എ. സ്വാഗതവും യൂണിയൻ സെക്രട്ടറി എം. അജയൻ മുഖ്യപ്രഭാഷണവും ശാഖാ സെക്രട്ടറി ജയപ്രകാശ് ആശംസയും യൂണിറ്റ് ജോ: കൺവീനർ ലതിക ജി നന്ദിയും പറഞ്ഞു.