
തിരുവനന്തപുരം: ഐക്യ കർഷക സംഘം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് രാജ്ഭവനിലേക്ക് ഇന്ന് രാവിലെ 10 ന് കർഷക മാർച്ച് നടത്തുമെന്ന് ഐക്യ കർഷക സംഘം സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജി. വിജയദേവൻ പിള്ള അറിയിച്ചു. മാർച്ചിൽ ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ്, എൻ.കെ. പ്രേമചന്ദ്രൻ എം.പി , ഷിബു ബേബി ജോൺ, ബാബു ദിവാകരൻ, ഐക്യ കർഷകസംഘം സംസ്ഥാന പ്രസിഡന്റ് കലാനിലയം രാമചന്ദ്രൻ നായർ , കെ.ജി. വിജയദേവൻ പിള്ള , കെ.എസ്. വേണുഗോപാൽ, എസ്.എസ്.ജോളി, പി.എൻ. നെടുവേലി തുടങ്ങിയ നേതാക്കൾ പങ്കെടുക്കും.