
പത്തനാപുരം: മദ്ധ്യവയസ്കനെ മർദ്ദിച്ച എസ്.എഫ്.ഐ പത്തനാപുരം ഏരിയ സെക്രട്ടറി അറസ്റ്റിൽ. കേരള കോൺഗ്രസ് ബി. മുൻ മണ്ഡലം സെക്രട്ടറി ബാബു ചെറുശ്ശേരിയ്ക്കാണ് മർദ്ദനമേറ്റത്. എസ്.എഫ്.ഐ പത്തനാപുരം എരിയ സെക്രട്ടറി വിഷ്ണുവിനെ കുന്നിക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. പാണ്ടിത്തിട്ട കളത്തട്ട് ജംഗ്ഷനിൽ വച്ചായിരുന്നു സംഭവം. കേരള കോൺഗ്രസ് ബി. വിട്ട ബാബു ചെറുശ്ശേരി ഇത്തവണ കോൺഗ്രസ് വിമതസ്ഥാനാർത്ഥിയ്ക്ക് വേണ്ടി പ്രചാരണപരിപാടികളിൽ സജീവമായിരുന്നു.ഇതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.സംഭവത്തിൽ കുന്നിക്കോട് പൊലീസ് കേസെടുത്തു.