
കല്ലമ്പലം:കെ.ശ്രീനിവാസൻ രചിച്ച സർവീസിലെ ഓർമ്മകൾ എന്ന പുസ്തകം പ്രകാശനം ചെയ്തു.കല്ലമ്പലത്ത് നടന്ന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പുസ്തകത്തിന്റെ കോപ്പി വി.ജോയി എം.എൽ.എയ്ക്ക് കൈമാറിയാണ് പ്രകാശനം ചെയ്തത്.കവി ഞെക്കാട് ശശി, സി.പി.ഐ ജില്ലാകമ്മറ്റിയംഗം എ.ഷാജഹാൻ തുടങ്ങിയവർ സംസാരിച്ചു. ഗ്രന്ഥകർത്താവ് കെ.ശ്രീനിവാസൻ നന്ദി പറഞ്ഞു.