fracture

കായികാദ്ധ്വാനം ആവശ്യമുള്ള ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർ കൂടുതലുള്ളതുകൊണ്ടും ജനസാന്ദ്രത കൂടുതലായതുകൊണ്ടും കേരളത്തിലെ ആയുർവേദ ചികിത്സകർക്ക് ഏറ്റവും കൂടുതൽ പരിഹരിക്കേണ്ടിവരുന്ന അത്യാഹിതമാണ് അസ്ഥി പൊട്ടലും സന്ധികളുടെ സ്ഥാനചലനവും.

അസ്ഥിപൊട്ടലുകൾ രണ്ട് തരത്തിലുണ്ട്. മുറിവുണ്ടായി അസ്ഥിയുടെ ഭാഗങ്ങൾ പുറത്തേക്ക് കാണാവുന്ന വിധത്തിലുള്ള ഓപ്പൺ ഫ്രാക്ചറും മുറിവില്ലാതെ അസ്ഥികൾക്കുണ്ടാകുന്ന ഒടിവും അനുബന്ധ പ്രശ്നങ്ങളുമുള്ള ക്ലോസ്ഡ് ഫ്രാക്ചറും.

അസ്ഥിയുടെ പൊട്ടലുകളുടെ സ്വഭാവമനുസരിച്ച് വീണ്ടും പലതായി തിരിക്കാം. ഇവയെല്ലാം മുമ്പ് കൈകാര്യം ചെയ്തിരുന്നത് അതത് നാട്ടിലെ ആയുർവേദ ചികിത്സകൾ തന്നെയായിരുന്നു. ഇപ്പോൾ ക്ലോസ്ഡ് ഫ്രാക്ചർ മാത്രമാണ് അടിസ്ഥാനസൗകര്യക്കുറവിന്റെ പേരിലും ആധുനിക വൈദ്യശാസ്ത്രത്തിന്റെ മേൽക്കോയ്മകൊണ്ടും ആയുർവേദ ചികിത്സയ്ക്കെത്തുന്നത്.

എന്നാൽ,​ അസ്ഥി പൊട്ടൽ സംഭവിച്ച് മറ്റു ചികിത്സകൾ ചെയ്തിട്ടും ബുദ്ധിമുട്ടുകൾ നിലനിൽക്കുന്നത് പരിഹരിക്കാൻ ആയുർവേദ ചികിത്സകരെ തേടിയെത്തുന്നവരുടെ എണ്ണം അതിലും കൂടുതലാണ്.

ചികിൽസിച്ച് ഭേദമാക്കാൻ സമയക്കൂടുതൽ ആവശ്യമുള്ളതും സർജറി അനിവാര്യമായതും കോംപ്ലിക്കേഷനുകൾ കൂടുതലുള്ളതുമായ അസ്ഥിപൊട്ടലുകൾ സംഭവിക്കുന്നുണ്ട്. എന്നാൽ,​ വളരെ നിസാരമായി പരിഹരിക്കാൻ കഴിയുന്ന പൊട്ടലുകൾ പോലും 'സർജറി ചെയ്തും', 'കമ്പിയിട്ടും', 'കമ്പി മാറ്റിയും' ആൾക്കാരെ വശം കെടുത്തുന്നതായിചിലരെങ്കിലും പിന്നീട് പരാതി പറയാറുണ്ട്.

ആശുപത്രിയിൽ നിന്നുമുള്ള പൊടിപ്പും തൊങ്ങലും വച്ചുള്ള പേടിപ്പിക്കലും ഇൻഷുറൻസ് പരിരക്ഷയും ചികിത്സാലീവുകളുമൊക്കെയാണ് ചിലർ ഇത്തരം ചികിത്സ സ്വീകരിക്കുന്നതിന് കാരണമായി പറയുന്നത്.

ഏതായാലും,​ വളരെ എളുപ്പത്തിൽ പരിഹരിക്കാവുന്ന പ്രശ്നങ്ങളിൽ പോലും അനാവശ്യ ചികിത്സകൾ നടത്തുന്നതായി പലരും പരാതി പറയാറുണ്ട്.

കുട്ടികൾ വീണ് കൈയുടെ അസ്ഥി വളയുന്ന ഗ്രീൻ സ്റ്റിക്ക് ഫ്രാക്ചർ മുതൽ 80 വയസ്സുകഴിഞ്ഞവർക്ക് തുടയെല്ലിന്റെ മുകൾഭാഗത്തുണ്ടാകുന്ന പൊട്ടലിനുവരെ സർജറി നിർദ്ദേശിക്കുന്ന ആശുപത്രികളും അതിന് തയ്യാറാകുന്ന രോഗികളും ഇപ്പോൾ കുറവല്ല.

ചെറിയ കുട്ടികൾക്കുണ്ടാകുന്ന പൊട്ടലുകൾ വേഗം ഊറി പിടിക്കുന്നതാണെങ്കിൽ മദ്ധ്യവയസ്കരിൽ രണ്ടു മാസം വരെയും അതിലും പ്രായമുള്ളവരിൽ അതിലും കൂടുതലും സമയം എടുക്കാറുണ്ട്. ക്ലോസ്ഡ് ഫ്രാക്ചർ സംഭവിച്ച ഒരാളിൽ അസ്ഥികൾ ശരിയാക്കി വച്ച് അനങ്ങാതിരിക്കാൻ ബാന്റേജ് കെട്ടുകയോ,പടി വച്ച് കെട്ടുകയോ, പ്രകൃതിദത്ത രീതിയിൽ പ്ലാസ്റ്റർ ചെയ്യുകയോ, പ്ലാസ്റ്റർ ഒഫ് പാരീസ് ഉപയോഗിച്ച് പ്ലാസ്റ്റർ ചെയ്യുകയോ ചെയ്താൽ മാത്രം മതിയാകും. കൃത്യമായ ഇടവേളകളിൽ വളരെ സൂക്ഷ്മതയോടെ കെട്ടഴിച്ച്,​ ചലനം കാരണം അസ്ഥികൾക്ക് എന്തെങ്കിലും മാറ്റം സംഭവിച്ചു പോയിട്ടുണ്ടെങ്കിൽ അത് വീണ്ടും പരിഹരിച്ച് വീണ്ടും കെട്ടി വച്ചാൽ കോംപ്ലിക്കേഷനുകൾ തീരെ കാണാറില്ല. എന്നാൽ,​ പ്ലാസ്റ്റർ ഒഫ് പാരീസ് കൊണ്ടുള്ള പ്ലാസ്റ്ററിംഗിൽ അത്തരമൊരു ഇടപെടൽ സാധ്യമല്ല.അവസാനം അഴിച്ചു നോക്കുമ്പോൾ മാത്രമേ എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടായിട്ടുണ്ടെങ്കിൽ അത് തിരിച്ചറിയാൻ സാധിക്കുകയുള്ളൂ.അത് പിന്നെ പരിഹരിക്കേണ്ടിവരും.

ആയുർവേദത്തിൽ പരിഹാരമുണ്ട്....

ആധുനിക വൈദ്യത്തിൽ ഒരു അസ്ഥിരോഗ വിദഗ്ധൻ കൈകാര്യം ചെയ്യുന്ന മുറിവില്ലാതെയുള്ള അസ്ഥിപൊട്ടലുകൾ വെറും ഡിഗ്രി മാത്രമുള്ള ഒരു ആയുർവേദ ഡോക്ടർ നിസ്സാരമായി പരിഹരിക്കാറുണ്ട് എന്നതാണ് യാഥാർത്ഥ്യം. അതുകൊണ്ടാണ് അത്യാഹിത വിഭാഗങ്ങളിൽ അസ്ഥിപൊട്ടലുമായി എത്തുന്ന പലരും ഓർത്തോ സ്പെഷലിസ്റ്റിനെ പിറ്റേന്ന് വരെ കാത്തിരിക്കാതെ ആയുർവേദ ചികിത്സ തേടി പോകുന്നത്.

ആയുർവേദത്തിൽ അസ്ഥിസംബന്ധമായ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ശല്യതന്ത്രം എന്ന വിഷയത്തിൽ മൂന്നു വർഷത്തെ ബിരുദാനന്തര ബിരുദം ചെയ്തവർക്ക് വളരെ എളുപ്പത്തിൽ സാധിക്കും.

അസ്ഥി പൊട്ടലിൽ ഇന്ത്യയിലാകമാനം ഉപയോഗിക്കുന്ന മുറിവെണ്ണയ്ക്ക് ലഭിക്കുന്ന അംഗീകാരവും പ്രചാരവും മറ്റേതെങ്കിലും മരുന്നിനുണ്ടോ എന്ന് സംശയമാണ്.

വാഹനങ്ങളിൽ നിന്നും ഉയരങ്ങളിൽ നിന്നും വീഴുമ്പോഴല്ലാതെയുള്ള മിക്കവാറും അസ്ഥി പൊട്ടലുകൾ പെട്ടെന്ന് പരിഹരിക്കാവുന്നവയാണ്. ഭൂകമ്പം,മറ്റ് പ്രകൃതിദുരന്തങ്ങൾ, വളരെപേർക്ക് ഒരുമിച്ച് അപകടങ്ങൾ എന്നിവ ഉണ്ടാകുമ്പോൾ അപകടം സംഭവിക്കുന്നവരിൽ മറ്റ് അത്യാഹിതങ്ങൾ പരിഹരിച്ചശേഷം മാത്രമേ അസ്ഥിപൊട്ടലുകൾ പരിഗണിക്കാറുള്ളൂ എന്ന് അറിയാമല്ലോ? വാരിയെല്ലുകൾക്കുണ്ടാകുന്ന പൊട്ടലുകളിൽ സംഭവിക്കാവുന്ന അപകടമൊന്നും കൈകളിലും കാലുകളിലുമുള്ള അസ്ഥികൾ പൊട്ടിയാൽ ഉണ്ടാകാറില്ല.

പൊട്ടലുകൾ ഊറിപ്പിടിച്ച ശേഷമുണ്ടാകുന്ന സന്ധികളുടെ ചലന വ്യത്യാസങ്ങൾ, വേദന, വീക്കം എന്നിവയും പരിഹരിക്കാവുന്നതേയുള്ളൂ.

അസ്ഥികൾ വേണ്ടവിധം കൂടിച്ചേരാതിരിക്കുകയോ, അല്പംപോലും യോജിക്കാതെയിരിക്കുകയോ ചെയ്താലും, ചെറിയ അസ്ഥിക്കഷ്ണങ്ങൾ സന്ധിയുടെ ചലനത്തിന് തടസ്സം വരുത്തുകയാണെങ്കിലും കൂടുതൽ ചികിത്സ ആവശ്യമായി വരും.

അസ്ഥി പൊട്ടലുകൾക്ക് ആയുർവേദ ചികിത്സ ഫലപ്രദമാണ്. ആയുർവേദ ചികിത്സകർ മർമ്മ ചികിത്സ കൂടി അറിയാവുന്നവരുമാണ്. അതിനാൽ ഒരു ആയുർവേദ ചികിത്സകന് ചെയ്യാൻ സാധിക്കുന്ന ഇത്തരം ചികിത്സകൾക്കായി അനാവശ്യമായി സമ്പത്തും സമയവും സ്വസ്ഥതയും കളയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

ച​ങ്ങ​ലം​പ​റ​ണ്ട​യും​ ​മു​റി​വെ​ണ്ണ​യും

അ​സ്ഥി​ശൃം​​ഘ​ല​ ​എ​ന്ന​ ​പേ​രി​ല​റി​യ​പ്പെ​ടു​ന്ന​ ​ച​ങ്ങ​ലം​പ​റ​ണ്ട​ ​ആ​ഹാ​ര​മാ​യും​ ​മ​രു​ന്നാ​യും​ ​ഉ​പ​യോ​ഗി​ച്ച് ​അ​സ്ഥി​ക​ളു​ടെ​ ​ബ​ലം​ ​വ​ർ​ദ്ധി​പ്പി​ക്കാം.
കു​ട്ടി​ക്കാ​ല​ത്ത് ​അ​സ്ഥി​ക​ൾ​ക്കു​ണ്ടാ​കു​ന്ന​ ​ക്ഷ​ത​വും​ ​പൊ​ട്ട​ലും​ ​ബ​ല​പ്പെ​ടു​ത്താ​നും​ ​ന​ല്ല​താ​ണ്.​ ​എ​ന്നാ​ൽ,​ ​പൊ​ട്ട​ലു​ക​ൾ​ ​വൈ​ക​ല്യ​മി​ല്ലാ​ത്ത​ ​വി​ധം​ ​പ​രി​ഹ​രി​ച്ച​വ​യാ​യി​രി​ക്ക​ണം.
മ​ധു​ര​ത്തി​ന്റെ​ ​അ​മി​ത​മാ​യ​ ​ഉ​പ​യോ​ഗ​വും​ ​ശ​രീ​ര​ത്തി​ൽ​ ​കാ​ര്യ​മാ​യി​ ​സൂ​ര്യ​പ്ര​കാ​ശ​മേ​ൽ​ക്കാ​തി​രി​ക്കു​ന്ന​തും​ ​അ​സ്ഥി​ബ​ല​ത്തെ​ ​കു​റ​യ്ക്കു​ന്നു.
ഓ​സ്റ്റി​യോ​ ​പീ​നി​യ,​ഓ​സ്റ്റി​യോ​ ​പോ​റോ​സി​സ് ​എ​ന്നീ​ ​രോ​ഗ​മു​ള്ള​വ​ർ​ക്ക് ​വീ​ഴ്ച​ ​കൊ​ണ്ടും​ ​മ​റ്റും​ ​അ​സ്ഥി​ ​പൊ​ട്ടു​ന്ന​തി​ന് ​സാ​ദ്ധ്യ​ത​ ​കൂ​ടു​ത​ലാ​ണ്.​ ​പ്രാ​യം​ ​വ​ർ​ദ്ധി​ക്കു​ന്ന​തി​ന​നു​സ​രി​ച്ച് ​അ​സ്ഥി​ക​ളി​ലെ​ ​കാ​ൽ​സ്യം​ ​കു​റ​യു​ന്ന​തു​കാ​ര​ണം​ ​അ​സ്ഥി​ ​സാ​ന്ദ്ര​ത​ ​കു​റ​യു​ന്ന​താ​ണ് ​പെ​ട്ടെ​ന്ന് ​അ​സ്ഥി​ക​ൾ​ ​പൊ​ട്ടു​ന്ന​തി​ന്റെ​ ​സാ​ദ്ധ്യ​ത​ ​വ​ർ​ദ്ധി​പ്പി​ക്കു​ന്ന​ത്.
അ​സ്ഥി​ക​ൾ​ക്കോ​ ​മാം​സ​പേ​ശി​ക​ൾ​ക്കോ​ ​ഉ​ണ്ടാ​കു​ന്ന​ ​ക്ഷ​ത​ത്തി​നും​ ​അ​സ്ഥി​ക​ൾ​ക്കു​ണ്ടാ​കു​ന്ന​ ​പൊ​ട്ട​ലി​നും​ ​കേ​ര​ള​ത്തി​ൽ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ലാ​യി​ ​ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത് ​മു​റി​വെ​ണ്ണ​യാ​ണ്.​ ​മു​റി​വെ​ണ്ണ​ ​എ​ന്നാ​ണ് ​പേ​രെ​ങ്കി​ലും​ ​സാ​ധാ​ര​ണ​യാ​യി​ ​മു​റി​വു​ക​ൾ​ക്ക​ല്ല​ ​ഇ​ത് ​ഉ​പ​യോ​ഗ​പ്പെ​ടു​ന്ന​ത്.​ ​എ​ന്നാ​ൽ​ ​പു​തി​യ​ ​മു​റി​വു​ക​ൾ​ക്കും​അ​ർ​ശ​സ്സി​നും​പൊ​ള്ള​ലി​നും​ ​നീ​രി​നും​ ​ഉ​ൾ​പ്പെ​ടെ​ ​വ​ള​രെ​ ​പ്ര​യോ​ജ​ന​ക​ര​മാ​ണ് ​മു​റി​വെ​ണ്ണ.
ഓ​രോ​ ​രോ​ഗ​ത്തി​ന്റേ​യും​ ​അ​വ​സ്ഥ​യ​നു​സ​രി​ച്ച് ​എ​ണ്ണ​ ​ഉ​ണ്ടാ​ക്കു​മ്പോ​ൾ​ ​അ​തി​ന​നു​സ​രി​ച്ച​ ​ചി​ല​ ​മ​രു​ന്നു​ക​ൾ​ ​കൂ​ടി​ ​കൂ​ട്ടി​ച്ചേ​ർ​ത്താ​ണ് ​മു​റി​വെ​ണ്ണ​ ​നി​ർ​മ്മി​ക്കു​ന്ന​ത്.
ഇ​ത്ത​രം​ ​അ​സു​ഖ​ങ്ങ​ൾ​ക്കും​ ​വാ​ത​വേ​ദ​ന​ക​ൾ​ക്കും​ ​സ്പെ​ഷ്യ​ൽ​ ​തൈ​ല​മെ​ന്ന​ ​പേ​രി​ൽ​ ​റോ​ഡ​രി​കി​ലി​ട്ട് ​കു​റേ​ ​മ​രു​ന്നു​ക​ൾ​ ​ഇ​ടി​ച്ചും​ ​പൊ​ടി​ച്ചും​ ​എ​ണ്ണ​യി​ൽ​ ​ചേ​ർ​ത്ത് ​വി​ൽ​ക്കു​ന്ന​വ​രു​ണ്ട്.​ ​മ​രു​ന്നു​ക​ൾ​ ​നേ​രി​ട്ട് ​എ​ണ്ണ​യി​ലേ​ക്ക് ​ചേ​ർ​ത്തു​ള്ള​ ​ഒ​രു​ ​തൈ​ല​ ​നി​ർ​മ്മാ​ണം​ ​ആ​യു​ർ​വേ​ദ​ത്തി​ലെ​വി​ടെ​യും​ ​പ​റ​ഞ്ഞി​ട്ടി​ല്ല.
എ​ന്നാ​ലും​ ​ഓ​രോ​ ​മ​രു​ന്നു​ക​ളു​മെ​ടു​ത്ത് ​ഒ​രാ​യി​രം​ ​ഗു​ണ​ങ്ങ​ൾ​ ​പ​റ​ഞ്ഞ് ​ജാ​ല​വി​ദ്യ​ക്കാ​ര​നെ​പ്പോ​ലെ​ ​വ​ർ​ണ്ണി​ക്കു​ന്ന​ത് ​കേ​ൽ​ക്കു​ന്ന​വ​ർ​ ​'​ഇ​തി​ലൊ​രു​ ​മ​രു​ന്നി​ന്റെ​ ​ഗു​ണ​മെ​ങ്കി​ലും​ ​കി​ട്ടി​യാ​ൽ​ ​അ​സു​ഖം​ ​മാ​റു​മ​ല്ലോ​'​എ​ന്ന് ​ക​രു​തി​ ​ഇ​വ​ ​വാ​ങ്ങാ​റു​ണ്ട്.​ ​ഇ​ത്ത​രം​ ​മ​രു​ന്ന് ​ക​ച്ച​വ​ട​ങ്ങ​ൾ​ ​പ്രോ​ത്സാ​ഹി​പ്പി​ക്ക​രു​ത്,​ ​കു​റ്റ​ക​ര​മാ​ണ്.