കൊച്ചി: ഫോർട്ട്കൊച്ചി ജങ്കാർ ജെട്ടിക്കു സമീപം പഴയ കാനകൾ പൊളിച്ചുമാറ്റി പുതിയ കോൺക്രീറ്റ് കാനകൾ സ്ഥാപിക്കുന്നതിനായി നൂറിലേറെ വർഷം പഴകമുള്ള മഴമരങ്ങളുടെ വേരുകൾ മുറിച്ചു മാറ്റുന്നതു തടയണമെന്ന് സാമൂഹ്യപ്രവർത്തകൻ കെ.എ മുജീബ് റഹ്മാൻ ആവശ്യപ്പെട്ടു. മഴമരങ്ങളുടെ വേറുകൾ മുറിച്ചു മാറ്റുന്നത് അപകട ഭീഷണി ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയുടെ പെെത‌ൃകമാണ് ഇതിലൂടെ നഷ്ടമാകുന്നത്. കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡിന്റെ നേതൃത്വത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. മഴമരങ്ങളുടെ വേരുകൾ മുറിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.