
വാമനപുരം: വാമനപുരം പഴയപാലത്തിനോടുള്ള അവഗണ മാറുന്നു. ചരിത്ര സ്മൃതികളും, കൊളോണിയൽ കാലഘട്ടത്തിന്റെ പ്രതാപവും പേറി വാമനപുരം നദിക്ക് കുറുകെ വാമനപുരത്തെയും കാരേറ്റിനെയും ബന്ധിപ്പിച്ചിരുന്ന വാമനപുരം പഴയ പാലം കാടു കയറിയും തുരുമ്പെടുത്തും അവഗണനയിലായിരുന്നു.
ഇത് ചൂണ്ടി കാട്ടി കേരള കൗമുദി "വാമനപുരം പാലം അവഗണനയിൽ എന്ന പേരിൽ വാർത്ത നൽകിയിരുന്നു. ഇതേ തുടർന്ന് പി.ഡബ്ല്യു.ഡിയുടെ ബ്രിഡ്ജ് ആൻഡ് വാൾ വിഭാഗം പാലത്തെ സംരക്ഷിക്കാൻ നടപടി സ്വീകരിക്കുകയും 18 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു.
ആധുനിക കാലത്ത് പണികഴിപ്പിച്ച പല പാലങ്ങളും തകർന്ന് പുതിയത് നിർമ്മിച്ചപ്പോഴും കാലപ്പഴക്കം ഒഴിച്ച് മറ്റ് കേടുപാടുകൾ ഒന്നുമില്ലാതെ നിലകൊള്ളുന്ന ഈ പാലം ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ എൻജിനിയറിംഗ് വൈദഗ്ദ്യത്തിന് ഉത്തമ ഉദാഹരണമാണ്. പാലത്തിന് സമാന്തരമായി പുതിയ പാലം നിർമ്മിച്ചതോടെ ഗതകാല മഹത്വം പേറുന്ന മുത്തശ്ശി പാലത്തെ എല്ലാവരും അവഗണിച്ചു.