
കുടുംബ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് യമുന. ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങൾ മറികടക്കാൻ അഭിനയ രംഗത്തേക്ക് എത്തിയ യമുന ഇപ്പോൾ പുതിയൊരു ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ്. അമേരിക്കയിൽ സൈക്കോ തെറാപ്പിസ്റ്റ് ആയ ദേവയുമായി താരത്തിന്റെ രണ്ടാം വിവാഹം കഴിഞ്ഞിരിക്കുകയാണ്. ഇന്നലെ മുതൽ യമുനയുടെ വിവാഹ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലടക്കം വൈറലായിരിക്കുന്നത്. ഇപ്പോൾ ഇതാ വിവാഹ ശേഷമുള്ള ജീവിതത്തെ കുറിച്ച്തുറന്ന് പറയുകയാണ് യമുന.
'കഴിഞ്ഞ ഏഴാം തീയതി കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം നടന്നത്.ഒരു പൊതു സുഹൃത്ത് വഴി വന്ന ആലോചനയാണ്. പക്കാ അറേഞ്ച്ഡ്. മാവേലിക്കരയാണ് അദ്ദേത്തിന്റെ നാട്. അമേരിക്കയിൽ സൈക്കോ തെറാപ്പിസ്റ്റാണ് ദേവൻ എന്ന് യമുന വനിത ഓണ്‌ലൈന് നൽകിയ അഭിമുഖത്തിൽ പറയുന്നു. ആറു മാസം മുൻപേവന്ന ആലോചനയാണ് ഇപ്പോൾ വിവാഹത്തിൽ എത്തിയത്. രണ്ട് പെൺമക്കളാണ് വളർന്നു വരുന്നത്, ഇനിയും ഇങ്ങനെ ഒറ്റയ്ക്ക് ജീവിച്ചാൽ ശരിയാവില്ല എന്ന് പ്രിയപ്പെട്ടവരൊക്കെ കർശനമായി പറഞ്ഞതുകൊണ്ടാണ് താൻ വിവാഹത്തിലേക്ക് കടന്നത് എന്നും യമുന പറയുന്നു.
ദേവയുമായുള്ള ആലോചന വന്നപ്പോൾ ''അമ്മ ഒറ്റയ്ക്കാവരുത്…'' എന്നാണ് മക്കൾ പറഞ്ഞത്. നേരത്തെയും പല പ്രപ്പോസൽസും വന്നപ്പോഴും,''അമ്മ ഒറ്റയ്ക്കാവുന്നത് ഞങ്ങൾക്ക് സഹിക്കാൻ പറ്റുന്ന കാര്യമല്ല. ഒരു തീരുമാനം എടുക്കണം'' എന്നവർ പറഞ്ഞിരുന്നു . ഇത് എല്ലാം കൊണ്ടും ഒത്തു വന്നപ്പോൾ അവർക്കും വലിയ സന്തോഷമായി. ദേവ ആദ്യം തന്നെ തന്റെ മക്കളുമായി സംസാരിച്ചിട്ടാണ് തീരുമാനം എടുത്തത്. താനും അദ്ദേഹവും മറ്റൊരു ഫ്ളാറ്റിലാണ് മക്കൾ തന്റെ അമ്മയ്‌ക്കൊപ്പവും ആണ് മക്കളുടെ വ്യക്തി സ്വാതന്ത്യം മുൻനിർത്തിയാണ് ഈ തീരുമാനം എടുത്തത്. അദ്ദേഹം അമേരിക്കയിലേക്ക് മടങ്ങിയാൽ താൻ മക്കൾക്കൊപ്പം മുഴുവൻ സമയവും ഉണ്ടാകും. അഭിനയരംഗത്ത് തുടരുമെന്നും യമുന അറിയിച്ചു.അതേസമയം യമുനയുടെ വിവാഹ വാർത്ത വൈറൽ ആയതിനു പിന്നാലെ കടുത്ത സൈബർ ആക്രമണം ആണ് നടക്കുന്നത്. മകൾ വിവാഹം കഴിക്കാറായപ്പോഴാണോ വീണ്ടും വിവാഹം കഴിക്കുന്നതെന്നും ചോദ്യം ഉയരുന്നുണ്ട്. എന്നാൽ മറ്റുചില ആരാധകർ യമുനക്ക് പൂർണ പിന്തുണയാണ് നൽകുന്നത്.
അൻപതിലധികം സീരിയലുകളും നാൽപ്പത്തിയഞ്ചു സിനിമകളിലും അഭിനയിച്ച യമുനയുടെ ഭർത്താവ് സിനിമാ സംവിധായകനായ എസ്.പി.മഹേഷ് ആയിരുന്നു. പരസ്പരം യോജിച്ചു പോകില്ലെന്ന് ഉറപ്പായപ്പോൾ വളരെ മാന്യമായി പിരിയുക ആയിരുന്നതായും യമുന പറഞ്ഞിരുന്നു. ആമിയും ആഷ്മിയുമാണ് യമുനയുടെ മക്കൾ!