
കണ്ണൂർ: ആകാശവാണി കോഴിക്കോട് നിലയത്തിലെ മലയാളം ന്യൂസ് റീഡർ ആയിരുന്ന തളാപ്പ് ഓലച്ചേരി കാവിനു സമീപം രാംറോഡ് 'ദീപ'ത്തിൽ പി.പി. രത്നമ്മ (75) നിര്യാതയായി. ആഫ്രിക്കയിലെ സാംബിയയിലും കണ്ണൂർ സിറ്റി ഹൈസ്‌കൂളിലും അദ്ധ്യാപികയായി സേവനമനുഷ്ഠിച്ചിരുന്നു. ഭർത്താവ്: പരേതനായ പി. രാമചന്ദ്രൻ. മക്കൾ: പരേതനായ അംറോഷ്, അമൃത (യു.എ.ഇ). മരുമക്കൾ: ഗോപി ഹരിദാസ് (യു.എ.ഇ), താനിയ (ഉക്രൈൻ). സഹോദരങ്ങൾ: ധനപാൽ (കൊല്ലം), ത്യാഗരാജൻ (ഗുജറാത്ത്), കനകമ്മ (മുംബയ്), പരേതനായ തുളസീദാസ്.