des14b

ആറ്റിങ്ങൽ:പൈപ്പ് പൊട്ടി കുടിവെള്ളം പാഴായിട്ടും അധികൃതർ കണ്ടഭാവം നടക്കുന്നില്ലെന്ന് പരാതി.ദേശീയപാതയ്ക്കു സമീപം ആലംകോട് ജംഗ്ഷനിലെ റോഡിലാണ് പൈപ്പ് പൊട്ടി ആഴ്ചകളായി കുടിവെള്ളം പാഴാകുന്നത്.ആദ്യം ചെറിയ രീതിയിലായിരുന്നു വെള്ളം റോഡിലൂടെ ഒഴുകിയിരുന്നത്.സാധാരണ ഉയർന്ന പ്രദേശമായതിനാൽ ആലംകോട് ഭാഗത്ത് പലയിടങ്ങളിലും കുടിവെള്ള പ്രശ്നം ഉണ്ടാകാറുണ്ട്.പൈപ്പ് വെള്ളം പാഴാകുന്നത് അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ വാട്ടർ അതോറിട്ടിക്ക് നിവേദനം നൽകി.