കൊച്ചി: ക്ഷേമപെൻഷന്റെ മസ്റ്ററിംഗിന്റെ പേരിൽ പാവപ്പെട്ട തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണമെന്നും ഏത് ഉത്തരവാണ് തൊഴിലാളികളിൽ സ്വീകരിക്കേണ്ടതെന്ന വ്യക്തത ധനവകുപ്പിൽ നിന്നും ഉണ്ടാകണമെന്നും കെ.കെ.എൻ.ടി.സി സംസ്ഥാന പ്രസിഡന്റ് കെ.പി തമ്പി കണ്ണാടൻ സർക്കാരിനോട് ആവശ്യപ്പെട്ടു.

സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ട മുഴുവൻ തൊഴിലാളികളും ജനുവരി ഒന്ന് മുതൽ 20നുള്ളിൽ മസ്റ്ററിംഗ് പൂർത്തിയാക്കണമെന്ന് ധനകാര്യ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ഇറക്കിയ ഉത്തരവിൽ പറയുന്നു.

എന്നാൽ 2020 ൽ ചെയ്തിട്ടില്ലാത്തവർ മാത്രം മസ്റ്ററിംഗ് നടത്തിയാൽ മതിയെന്നാണ് ധനകാര്യ വകുപ്പ് മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാകുന്നത്. ധനകാര്യവകുപ്പിലെ ഓഫീസിലും മന്ത്രിസഭയിലും കൂട്ടായ തീരുമാനം എടുക്കുവാൻ കഴിവില്ലാത്ത അവസ്ഥയാണ് നിലവില്ലെന്ന് കെ.കെ.എൻ.ടി.സി ആരോപിച്ചു.