
തിരുവനന്തപുരം വെള്ളായണി കായൽതീരത്തെ കിരീടം'പാലത്തിന് എതിർവശത്ത് നിന്ന് കൊച്ചുവർത്തമാനം പറയുകയാണ് നാട്ടുകാരായ വേണുവും മധുവും. അവിടേക്ക് നാട്ടുകാരനും ബി.ജെ.പി സംസ്ഥാന സെക്രട്ടറിയുമായ എസ്. സുരേഷ് കടന്നുവന്നു
മധു:
രണ്ടു സർക്കാരും തരുന്നത് കെടുതി തന്നെയാണ്. കഴിഞ്ഞ അഞ്ചു വർഷമായി ഇവിടെ ദുരന്തം മാത്രമേ ഉള്ളൂ
സുരേഷ്:
സംശയമെന്താ ബി.ജെ.പിക്ക് അനുകൂലം. ഈ പഞ്ചായത്തിൽ മാത്രം 5,000 പേർക്ക് പ്രധാനമന്ത്രിയുടെ കാർഷിക സമ്മാൻനിധി കിട്ടി.ഇവിടെ എല്ലാവർക്കും ടോയ്ലെറ്റുകളുണ്ട്
വേണു:
ആരു പറഞ്ഞു. എന്റെ കൂടെ വന്നാൽ ടോയ്ലെറ്റ് ഇല്ലാത്ത വീടുകൾ കാണിച്ചു തരാം.കർഷകർക്ക് കേന്ദ്രം വാരിക്കോരി കൊടുത്തിട്ടാണോ അവർ റോഡിൽ കിടക്കുന്നത്