1

പൂവാർ:അരുമാനൂരിന്റെ വിവിധ പ്രദേശങ്ങളിൽ ചെള്ള്പനി പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് പൂവാർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ സഹായത്തോടെ സോഷ്യൽ വെൽഫയർ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ ജില്ലാ മെഡിക്കൽ ടീം പകർച്ചവ്യാധി നിയന്ത്രണ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.അരുമാനൂർതുറ ന്യൂ എൽ.പി സ്കൂളിൽ നടന്ന ക്യാമ്പ് പൂവാർ സാമൂഹ്യ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ഐ.എസ്. ജവഹർ ഉദ്ഘാടനം ചെയ്തു.ജില്ലാ ടീമിന് പുറമെ പൂവാർ സാമുഹ്യ ആരോഗ്യ കേന്ദ്രത്തിൽ നിന്നും ഹെൽത്ത് സൂഫ്രണ്ട് ജയപ്രസാദ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷാജിമോൻ,അരുൺകുമാർ, സജിതാ റാണി, ജെറ്റിൽ കുമാരി, അജിതക കടാതെ ആശാ വർക്കർമാരും ക്യാമ്പിൽ പങ്കെടുത്തു.