
തിരുവനന്തപുരം വെള്ളായണി ഭദ്രകാളി ക്ഷേത്രത്തിന് മുന്നിലെ കളിത്തട്ട്....നാട്ടിൽ എന്ത് വിശേഷമുണ്ടായാലും ഈ കളിത്തട്ടിലായിരിക്കും ചർച്ചകളുടെ തുടക്കം.വിശ്രമത്തിനോ വിനോദങ്ങൾക്കോ വേണ്ടി ചുവട്ടിൽ പലകത്തട്ടോടുകൂടി മണ്ഡപത്തിന്റെ ആകൃതിയിൽ കെട്ടിയുണ്ടാക്കിയ സ്ഥലമാണ് കളിത്തട്ടുകൾ.പണ്ട് ഓട്ടൻതുള്ളൽ പോലുള്ള കലാപ്രകടനങ്ങൾക്കും കളിത്തട്ടുകൾ ഉപയോഗിച്ചിരുന്നു.
ഭുവനചന്ദ്രൻ :ബി.ജെ.പി ഇത്തവണ കൂടുതൽ തദ്ദേശ സ്ഥാപനങ്ങൾ ഭരിക്കും.കേരളം വിട്ടാൽ കോൺഗ്രസും കമ്യൂണിസ്റ്റുമൊക്കെ ഒന്നല്ലേ...?.
എസ്.വിജയകുമാർ : ഇടതുപക്ഷം ഭൂരിപക്ഷം പഞ്ചായത്തിലും അധികാരത്തിൽവരും. ഇവിടെ എന്തോ സുരേഷ്ഗോപി ദത്തെടുക്കുമെന്ന് പറഞ്ഞിട്ട് എന്തായി?
കെ.അനിൽകുമാർ : കേരളത്തിൽ മന്ത്രിമാരുടെ അഴിമതി. കേന്ദ്രത്തൽ എൻ.ഡി.എ എല്ലാം വിറ്റുമുടിക്കുന്നു. സി.പി.എമ്മും ബി.ജെ.പിയും ഒത്തു ചേർന്ന് കോൺഗ്രസിനെ ഒതുക്കാനാണ് ശ്രമിക്കുന്നത്.