mala

തിരുവനന്തപുരം: ശബരിമല മണ്ഡല കാലത്ത് തീർത്ഥാടകരുടെ എണ്ണം കൂട്ടില്ല. നിലവിലെ ക്രമീകരണം തുടരാൻ ഇന്നലെ ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിലുള്ള സമിതി തീരുമാനിച്ചു. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സാധാരണ ദിവസങ്ങളിൽ രണ്ടായിരവും ശനി ,ഞായർ ദിവസങ്ങളിൽ മൂവായിരവും തീർത്ഥാടകർക്ക് ദർശനം നടത്താം. ശബരിമലയിൽ കൊവിഡ് പരിശോധന കർശനമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം സന്നിധാനത്ത് മാത്രം 36 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലടക്കം 48 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

പൊലീസ് ഉദ്യോഗസ്ഥരിൽ രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ കടുത്ത ജാഗ്രത പുലർത്താൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.