
തിരുവനന്തപുരം: ജനുവരിയിൽ ക്ഷേമ പെൻഷൻകാർ സ്വന്തംചെലവിൽ മസ്റ്രറിംഗ് നടത്തണമെന്ന വകുപ്പ് ജോയിന്റ് സെക്രട്ടറിയുടെ കത്ത് റദ്ദാക്കി. 2020ൽ സമഗ്രമായ മസ്റ്ററിംഗ് നടത്തിയതേയുള്ളൂ. അതുകൊണ്ട് വീണ്ടും നടത്തേണ്ടതില്ല എന്നാണ് തീരുമാനമെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. എന്നാൽ 2020ലെ മസ്റ്ററിംഗിൽ പങ്കെടുക്കാതിരുന്നവർക്ക് വേണ്ടിവരുന്ന ചെലവ് സർക്കാർ വഹിക്കുമെന്നും മന്ത്രി അറിയിച്ചു.